ഗാന്ധി ദര്‍ശനങ്ങള്‍ യുവജനങ്ങളിലെത്തിക്കുക എന്ന പരിപാടിയുടെ ഭാഗമായി ഗാന്ധി മീഡിയ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചു വരുന്ന ഗാന്ധി ഹ്രസ്വചലച്ചിത്രമേളയുടെ മുന്നോടിയായി ഹ്രസ്വചലച്ചിത്ര നിര്‍മ്മാണം എങ്ങനെ, ഏതെല്ലാം വിഷയങ്ങളെ സംബന്ധിച്ചായിരിക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ രണ്ട് ദിവസം വീതമുളള ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നു. ജൂലായ് 25, 26 തീയതികളില്‍ കേരള യൂണിവേഴ്‌സിറ്റി ചേംബറില്‍ ആദ്യശില്‍പ്പശാല നടക്കുന്നു.
വിദഗ്ധര്‍ നയിക്കുന്ന ശില്‍പ്പശാലകളില്‍ ഹ്രസ്വചലച്ചിത്രത്തിന്റെ പ്രത്യേകതകള്‍, ഡോക്യുമെന്ററിയും ഹ്രസ്വചലച്ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം, നിര്‍മ്മാണത്തിലും സംവിധാനത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആശയം തിരഞ്ഞെടുക്കുന്നതെങ്ങനെ, ഗാന്ധിയന്‍ ദര്‍ശനങ്ങളും അവയുടെ കാലികപ്രസക്തിയും എങ്ങനെ പ്രമേയങ്ങളാക്കാം, 2014ലെ പ്രഥമ ഗാന്ധിഹ്രസ്വചലച്ചിത്രമേളയി
40 വയസില്‍ താഴെ പ്രായം വരുന്ന യുവതിയുവാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഈ ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

